കൽപ്പറ്റയിൽ കെട്ടിടത്തിൻ്റെ ഭാഗം റോഡിലേക്ക് തകർന്നു വീണു
കൽപ്പറ്റ : കൽപ്പറ്റ യെസ്‌ഭാരതിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണു.
ആനപ്പാലം പുളിയൻ പൊയിൽ ബിൽഡിംഗ് ആണ് റോഡിലേക്ക് പൊളിഞ്ഞുവീണത്. റോഡിൽ ഉണ്ടായ വർ ഓടിമാറിയതിനാൽ ആളപായമില്ലാതെ വൻ അപകടം ഒഴിവായി.
പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണ് അൽപം മുൻപ് തകർന്നത്. നഗരസഭ നോട്ടീസ് നൽകിയിരുന്നെങ്കിലും കടക്കാർ ഒഴിയാത്തതാണ് പൊളിക്കാൻ തടസ്സമായത്.