വിദ്യാർഥികളുടെ കൺസെഷൻ നിഷേധിച്ചാൽ ബസുകൾ വഴിയിൽ തടയും : കെ.എസ്.സി വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ : ആഗസ്റ്റ് 15 മുതൽ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിർത്തലാക്കുമെന്ന വയനാട് ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ പ്രഖ്യാപനം വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഇത് അനുവദിക്കില്ലെന്നും കെ എസ് സി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കൺസെഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്. അത് തടയാൻ അനുവദിക്കില്ല. ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ബസുകൾ വഴിയിൽ തടഞ്ഞ് സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ എസ് സി ജില്ലാ പ്രസിഡന്റ് ലിന്റോ കെ ടി, ജില്ലാ സെക്രട്ടറി അമൽ തോമസ്, നിഖിൽ, സോനു സിബി, വിപിൻ സുനിൽ, സച്ചിൻ സുനിൽ എന്നിവർ സംസാരിച്ചു.