വിദ്യാർഥിയെ തട്ടിയിട്ട് നിർത്താതെപോയ കാർ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്
1 min read
പനമരം : സ്കൂൾ വിദ്യാർഥിയെ തട്ടിയിട്ട് നിർത്താതെപോയ കാർ മണിക്കൂറുകൾക്കകം കണ്ടെത്തി പനമരം പോലീസ്.
ബുധനാഴ്ച വൈകീട്ട് 4.05 ന് കരിമ്പുമ്മലിൽ വെച്ചായിരുന്നു സംഭവം. ക്രെസെൻ്റ് പബ്ലിക്ക് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ കൽപ്പറ്റ ഭാഗത്ത് നിന്ന് വന്ന കാർ തട്ടിനിർത്താതെ പോവുകയായിരുന്നു. ഉടനെ പനമരം എസ്.ഐ എൻ.കെ ദാമോധരൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഞ്ഞോത്ത് വെച്ച് വാഹനം കണ്ടെത്തുകയായിരുന്നു. വാഹനം ഓടിച്ചയാളെക്കുറിച്ച് പോലീസ് അന്വോഷിച്ച് വരികയാണ്.
കാലിന് പരിക്കേറ്റ കുട്ടിയെ പനമരം സി.എച്ച്.സിയിലും, ശേഷം മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.