സ്വർണവിലയിൽ ഇന്നും ഇടിവ് : മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ
1 min read
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസങ്ങളുടെ ചുവടുപിടിച്ച് ഇന്നും സംസ്ഥാനത്തെ സ്വർണവിലയിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഒരു പവന് കുറഞ്ഞത് 280 രൂപയാണ്. ഇതോടെ ഗ്രാമിന് 6780 രൂപയിലും പവന് 54,240 രൂപയിലുമാണ് ഇന്ന് കേരളത്തിൽ വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളി വിലയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 96 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെയും മിനിഞ്ഞാന്നുമായി 480 രൂപയുടെ കുറവാണു സ്വർണവിലയിൽ ഉണ്ടായിരുന്നത്. ഇന്നത്തെ ഇടിവ് കൂടി ആയതോടെ മൊത്തം വിലക്കുറവ് 760 രൂപയായി മാറിയിരിക്കുകയാണ്.
ബുധനാഴ്‌ച പവന് ഒറ്റയടിക്ക് 720 രൂപ കൂടിയിരുന്നു. അന്ന് പവന് 55,000 രൂപയും ഗ്രാമിന് 6,875 രൂപയുമായിരുന്നു വില. ആ റെക്കോർഡ് ഉയരത്തിൽ നിന്നാണ് സ്വർണവില മൂന്ന് ദിവസമായി താഴേക്ക് ഇറങ്ങുന്നത്.