എടവക വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആത്മഹത്യ ചെയ്‌തു
1 min read
മാനന്തവാടി : എടവക പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആത്മഹത്യ ചെയ്‌തു. കൊല്ലം സ്വദേശിനിയും എടവക പന്നിച്ചാലിൽ വാടകയ്ക്ക് താമസിച്ച് വരുന്നതുമായ ശ്രീലതയാണ് മരിച്ചത്. ഇന്ന് രാവിലെ ഉറക്ക ഗുളിക അമിതമായി കഴിച്ചതിനാൽ ഗുരുതരാവസ്ഥയിൽ മാനന്തവാടി സെൻ്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് അവിടെ നിന്നും വിദഗ്‌ധ ചികിത്സക്കായ് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു. തുടർന്ന് അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.