September 21, 2024

വയനാട്ടുകാരി മിന്നുമണി ഇന്ത്യൻ ടീം ക്യാപ്റ്റൻ : സജന സജീവനും ടീമിൽ

1 min read
Share

 

കൽപ്പറ്റ : അടുത്ത മാസം ഏഴിന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ വനിത ക്രിക്കറ്റ് ടീമിനെ വയനാട്ടുകാരി മിന്നുമണി നയിക്കും. മാനന്തവാടി സ്വദേശിയായ മിന്നു മണിക്കൊപ്പം മാനന്തവാടിക്കാരിയായ സജ്ന സജീവനും ടീമിലുണ്ട്. മൂന്ന് 20 -20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ചതുർദിന മത്സരവും ആണ് ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമുമായി കളിക്കുക. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ആണ് ടൂർണമെൻ്റ്. ടീമിൽ ഇടം നേടിയ രണ്ടു മലയാളികളും വയനാട്ടുകാരാണ് എന്നത് മലയാളികൾക്ക് അഭിമാനമായ നേട്ടമായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.