September 20, 2024

പോക്സോ കേസിൽ പിതാവും മകനും അറസ്റ്റിൽ 

1 min read
Share

 

മേപ്പാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

 

വടുവൻച്ചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗീകാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.

 

ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം , പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടു വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

 

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ കെ വിപിൻ, ഹഫ്സ്, ഷമീർ, ഷബീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.