മക്കിമലയിൽ കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി
മാനന്തവാടി : തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മക്കിമല കൊടക്കാട് വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. വനംവകുപ്പ് ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കണ്ടെടുത്തവ ഐ.ഇ.ഡി (Improvised explosive device) ആണെന്നാണ് നിഗമനം. തണ്ടർബോൾട്ട് കുഴി ബോംബ് നിർവീര്യമാക്കി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തിയാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുകയുള്ളൂ. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ മേഖലയാണിത്.