ചാരായ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
കല്‍പ്പറ്റ : കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ കേസിലെ പ്രതിയായ മൂപ്പൈനാട് നല്ലന്നൂര്‍ പനക്കല്‍ വീട് രാജന്‍ (73) എന്നയാള്‍ക്ക് സ്‌കൂട്ടറില്‍ 10 ലിറ്റര്‍ ചാരായം വില്‍പ്പനക്കായി സൂക്ഷിച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് 5 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 06.08.2021 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വയനാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും കണ്ടെടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി.പി. അനൂപാണ്. കല്‍പ്പറ്റ അഡ്‌ഹോക്ക് 1 കോടതി ജഡ്ജ് മൃദുലയാണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.