പ്ലസ് വൺ സീറ്റ് പ്രതിസന്ധി : കൽപ്പറ്റയിൽ കെ.എസ്.യു മാർച്ചിൽ സംഘർഷം
കൽപ്പറ്റ : കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ചൂണ്ടിക്കാണിച്ചു നടത്തിയ മാർച്ചിൽ സംഘർഷം. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അനന്തപദ്നാഭൻ, ബേസിൽ സാബു, അസ്‌ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ യാസീൻ പഞ്ചാര, തുടങ്ങിയവർ നേതൃത്വം നൽകി.