യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ
പുല്‍പ്പള്ളി : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പാടിച്ചിറ സ്വദേശി കെ.ബി രവി (56) യെയാണ് എസ്.എം.എസ് ഡി വൈ.എസ്.പി പി.കെ സന്തോഷ് അറസ്റ്റ് ചെയ്തത്.
പുൽപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മാനന്തവാടി എസ്.എം.എസ് യൂണിറ്റിന് കൈമാറുകയായിരുന്നു.
ജൂൺ 16 ന് ഞായറാഴ്ച ശശിമല ആലത്തൂരില്‍ വെച്ചാണ് സംഭവം. രവിയുടെ കടയില്‍ കൊടുക്കാനുള്ള പണം കൊടുത്തില്ലെന്നാരോപിച്ച് എ.പി.ജെ നഗര്‍ കോളനിയിലെ യുവാവിനെയാണ് തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തികൊല്ലാന്‍ ശ്രമിച്ചത്. വലത് കൈവിരലുകള്‍ക്കും തുടക്കും പരിക്കേറ്റു.