സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
കേരളത്തിലെ സ്വർണ്ണവില താഴുന്നു. പവന് 200 രൂപയാണ് ഇന്ന് കുഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഇതോടെ പവന് 52,720 രൂപയായി. ഗ്രാമിന് 6,590 രൂപയാണ് വില. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുള്ളതായാണ് കാണുന്നത്. പവന് 52,920 രൂപയും, ഗ്രാമിന് 6,615 രൂപയുമായിരുന്നു ഇന്നലത്തെ വില.
ജൂണ്‍ 8,9,10 ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലകളില്‍ എത്തിയത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായി വില കുറഞ്ഞിരുന്നു. ജൂണ്‍ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തിയത്.
ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയായി അന്ന് ഉയർന്നിരുന്നു. ഗ്രാമിന് 6,760 രൂപയായിരുന്നു അന്ന് വില. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത് എന്നാണ് വിവരം.
24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഒരു ഗ്രാമിന് 7,189 രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം 1300 രൂപയോളമാണ് വില കുറഞ്ഞത്. വരും ദിവസങ്ങളിലും സ്വർണവില കുറയുമെന്ന പ്രതീക്ഷയുണ്ട്.