മൂപ്പൈനാടിൽ വീണ്ടും പുലിയുടെ ആക്രമണം ; ആടിനെ കൊന്നു
മേപ്പാടി : മൂപ്പൈനാടിൽ വീണ്ടും പുലി ആടിളെ കൊന്നു. ഇന്നലെ രാത്രിയാണ് മൂപ്പൈനാട് ലക്കിയിൽ വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്. മനാഫ് കെ.കെ എന്ന കർഷകന്റെ ഷിരോഹി ഇനത്തിൽപ്പെട്ട ഒരാടിനെ കൊല്ലുകയും ഒന്നിനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപാണ്
സമീപത്തുള്ള ബഷീർ എന്നയാളുടെ രണ്ട് ആടുകളെ പുലി കൊന്നുതിന്നത്. നൂറുകണക്കിനാളുകൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് തുടർച്ചയായ പുലിയുടെ ആക്രമണം.