September 21, 2024

സ്വര്‍ണവില താഴേക്ക് : ഇന്ന് ഒറ്റയടിക്ക് 1520 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. 1520 രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 52,560 രൂപയാണ്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

 

ഇന്നലെ പവൻ വില 240 രൂപ കൂടി 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്.

 

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഇതോടെ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാവുകയാണ്. എന്നാല്‍ വില്‍ക്കാനായി ആഗ്രഹിക്കുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടതായിവരും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.