സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് : പവന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 52,880 രൂപയാണ് വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6610 രൂപയായി. തുടർച്ചയായ മൂന്നാംതവണയാണ് സ്വർണവില കുറയുന്നത്.
വെള്ളി നിരക്കിലും മാറ്റമുണ്ടായിട്ടുണ്ട്. ഇന്നത്തെ ഒരു ഗ്രാം വെള്ളി വില 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്. സ്വർണവിലയില്‍ മെയ് മാസത്തില്‍ ഏറെ വർധനവുണ്ടായിരുന്നു. ആദ്യമായി സ്വര്‍ണവില 50000 കടന്നത് മാര്‍ച്ച് 29നാണ്.