രക്താർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു
കാട്ടിക്കുളം : രക്താർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന 32 കാരനെ സഹാ യിക്കാൻ ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചു. കാട്ടിക്കുളം വെള്ളാഞ്ചേരിയിലെ പരേതനായ പുതുപറമ്പിൽ ജോസിന്റേയും ലീലയുടെയും മകൻ സോജനാണ് ചികിത്സയ്ക്കുള്ള പണമില്ലാതെ വിഷമിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനകം വലിയ തുക ചികിത്സയ്ക്കായി ചെലവായി.
ഭാര്യയും ആറു വയസ്സുള്ള മകളും അടങ്ങുന്ന നിർധന കുടുംബമാണ് സോജന്റേത്. തുടർചികിത്സയ്ക്ക് 15 ലക്ഷത്തിലധികം രൂപ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് തോമസ് ഫിലിപ്പ് ചെയർമാനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഡാനിയേൽ ജോർജ് കൺവീനറും കെ.വി. ബാലനാരായണൻ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങിയത്.
ഒ.ആർ. കേളു എം.എൽ.എ, തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. ബാലകൃഷ്ണൻ, കാട്ടിക്കുളം സെയ്ൻ്റ് പീറ്റേഴ്‌സ് ഇടവക വികാരി ഫാ. ജോൺ പനച്ചിപ്പറമ്പിൽ എന്നിവർ രക്ഷാധികാരികളാണ്.
കേരള ഗ്രാമീൺ ബാങ്ക് കാട്ടിക്കുളം ശാഖയിൽ 404041011 29870 നമ്പർ അക്കൗണ്ട് തുറന്നിട്ടുണ്ട്.
(ഐ.എഫ്.എസ്.സി. -KLGB0040404).
8848613678 ഗൂഗിൾ പേ നമ്പറിലൂടെയും സഹായങ്ങൾ നൽകാം.
സോജനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പരമാവധി സഹായം നൽകണമെന്ന് തോമസ് ഫിലിപ്പ്, ഡാനിയൽ ജോർജ്, കെ.വി. ബാലനാരായണൻ, എം. പ്രഭാകരൻ, സനു ഫിലിപ്പ്, ഫിലിപ്പ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.