September 22, 2024

സ്വർണവിലയിൽ ഇടിവ് : ഇന്ന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

1 min read
Share

 

സ്വർണവില കുറഞ്ഞു. ഇന്നലെ റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്ന് കേരള വിപണിയിൽ വില കുറഞ്ഞതോടു കൂടി വില 55 000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54640 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 60 രൂപ കുറഞ്ഞു. 6830 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 50 രൂപ കുറഞ്ഞു. വില 5690 രൂപയായി.

 

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. രണ്ട് രൂപ ഇന്നും വർധിച്ചു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 99 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.