ക്ഷേമനിധി ബോർഡുകളെ രക്ഷിക്കുക : ജനകീയ ഒപ്പുശേഖരണം നടത്തി സി.എം.പി
കൽപ്പറ്റ : ക്ഷേമനിധി ബോർഡുകളെ രക്ഷിക്കുക, മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷനുകൾ ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി ബോർഡ് ഫണ്ട് വകമാറി ചെലവാക്കാതിരിക്കുക, വക മാറ്റാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ബീമ ഹർജി സമർപ്പിക്കുന്നതിനായി സി.എം.പി വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ജനകീയ ഒപ്പുശേഖരണം നടത്തി.
സി.എം.പി ജില്ലാ സെക്രട്ടറി ടി.കെ ഭൂപേഷ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. കൽപ്പറ്റ ഏരിയ സെക്രട്ടറി പി.വി രഘു അധ്യക്ഷത വഹിച്ചു. സി.അബ്ദുൽ നാസർ, നിഥിൻ തോമസ്, പി.സരോജിനി, കെ.കുഞ്ഞിരാമൻ, എൻ.പി ബാലൻ, ശ്രീനിവാസൻ അമ്മാനി തുടങ്ങിയവർ നേതൃത്വം നൽകി.