ഓപ്പറേഷൻ ഡി ഹണ്ട് : വയനാട്ടിൽ പരിശോധന കടുപ്പിച്ച് പോലീസ്
കൽപ്പറ്റ : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള പോലീസിന്റെ ‘ഡി ഹണ്ട്’ ഓപ്പറേഷന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ പതിനൊന്നുപേർ പിടിയിൽ.
വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടുപേരെയും കഞ്ചാവ് നിറച്ച ബീഡിവലിച്ചതിന് ഒമ്പതുപേരെയുമാണ് പിടികൂടിയത്. മെയ് 15-ന് ബാവലിയിൽ നടത്തിയ പരിശോധനയിൽ ഇരുളം മൂടക്കൊല്ലി ആലിങ്ങൽ വീട്ടിൽ ഋത്വിക്ക് റോഷൻ (22), ഇരുളം മൂടക്കൊല്ലി തങ്കയത്തുംകണ്ടി വീട്ടിൽ മുഹമ്മദ് യാസിർ(21) എന്നിവരെ തിരുനെല്ലി പോലീസ് കഞ്ചാവുമായി പിടികൂടി. ഋത്വിക്കിൽനിന്ന് 163 ഗ്രാമും യാസിറിൽനിന്ന് 233 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എസ്.ഐ. എൻ. ദിജേഷിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
കഞ്ചാവ് നിറച്ച ബീഡിവലിച്ചതിന് കാവുംമന്ദം കക്കാടത്തുപറമ്പിൽ വീട്ടിൽ കെ.എസ്. സജിത്ത്(26), മലപ്പുറം അങ്ങാടിപ്പുറം മുരിങ്ങക്കോടൻ വീട്ടിൽ ജസീം(25), ബംഗാൾ സ്വദേശി ബീമു, ഈങ്ങോലി അബ്ദുൾ നാസർ (34), നടവയൽ പറക്കാട്ടുവളപ്പിൽ വീട്ടിൽ, മുഹമ്മദ് ജാഷിദ്(23), പൂക്കോടൻ വീട്ടിൽ ഫാലിൽ(21), ബീനാച്ചി ചെമ്പൻവീട്ടിൽ മുഹമ്മദ് മിദിലാജ് (24), പേരിയ വെളുത്തോണ്ടി വീട്ടിൽ പി.വി. പ്രവീൺ (23), നീലഗിരി സ്വദേശി പി.ജി. ബിജു(44) എന്നിവരെ വിവിധയിടങ്ങളിൽവെച്ച് പോലീസ് പിടികൂടി.