സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണവില : ഇന്ന് ഒറ്റയടിക്ക് 560 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,280 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,098 രൂപയാണ്. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ വർദ്ധനവ് സംഭവിച്ച് 53,720 രൂപയായിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയില്‍ വർദ്ധനവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെയുളള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ആഗോളതലത്തില്‍ സ്വർണവ്യാപാരം നേരിയ നഷ്ടത്തിലാണ് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസത്തിലായിരുന്നു. ഏപ്രില്‍ 19ന് സ്വർണവിലയില്‍ വൻവർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 54,520 രൂപയും, ഗ്രാമിന് 6,815 രൂപയുമായിരുന്നു വില.
അതേസമയം, വെളളിവിലയിലും വ്യത്യാസമുണ്ടായി. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 90 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം വെളളിയുടെ വില 91 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ വില 91,000 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു കിലോഗ്രാം വെളളിയുടെ വില 90,700 ആയിരുന്നു.