പോക്‌സോ കേസ് പ്രതിക്ക് 61 വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും
കല്‍പ്പറ്റ : പോക്‌സോ കേസില്‍ പ്രതിക്ക് പ്രതിക്ക് വിവിധ വകുപ്പുകളിലായി 61 വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി വിത്തുകാട് കാര്‍മല്‍ കുന്നിലെ കൃഷ്ണനെയാണ് (29) കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്‌സോ) കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
കേസില്‍ മൂന്നു വകുപ്പുകളില്‍ 20 വര്‍ഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഡിഎല്‍എസ്എ പ്രകാരം ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായി.
2022ലാണ് കേസിന് ആസ്പദമായ സംഭവം. അമ്പലവയല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മേപ്പാടി പോലീസാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്‌ഐ സിറാജ്, എഎസ്‌ഐ മോഹനന്‍, എസ്‌സിപിഒ മുജീബ്, വനിതാ സിപിഒ മഹിത, സിപിഒ മജീദ് എന്നിവര്‍ കേസ് അന്വേഷണത്തില്‍ പങ്കാളികളായി.
പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത പ്രോസിക്യൂഷനുവേണ്ടി ഹാജരായി. വനിതാ എസ്‌സിപിഒ റമീന പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.