September 20, 2024

കൈനാട്ടിയിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

1 min read
Share

 

കൽപ്പറ്റ : കൈനാട്ടിയിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു. അഞ്ചുകുന്ന് കുണ്ടാല എടവലൻ നാസറിന്റെയും നസീമയുടേയും മകൻ സജീർ ( 32 ) ആണ് മരിച്ചത്. വെള്ളമുണ്ട പി.കെ.കെ ബ്രഡ് കമ്പനിയുടെ പിക്കപ്പും, ചരക്ക് കയറ്റിവന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തൊട്ടടുത്ത ബേക്കറിയില്‍ സാധനം ഇറക്കാനായി ശ്രമിക്കവെ പിക്കപ്പില്‍ ലോറി വന്നിടിക്കുകയും പുറത്തേക്ക് തെറിച്ചുവീണ സജീര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സഹയാത്രികനായ നൗഫലിനെ നിസ്സാര പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒരാഴ്ചയ്ക്കിടെ കൈനാട്ടിയിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഭാര്യ : ജസീല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.