പെരിക്കല്ലൂരിൽ കാൽകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപ്പള്ളി : ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പെരിക്കല്ലൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ തിരൂരങ്ങാടി വലിയ പിടികക്കൽ വീട് യാസിർ അറഫാത്ത് ( 32 ), കൊടഞ്ഞി പയ്യാനക്കടവത്ത് വീട് പി.കെ അബ്ദുൾ സലിം ( 33 ) എന്നിവരാണ് പിടിയിലായത്.
സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. കെ ഷാജിയുടെ നേതൃത്വത്തിൽ
കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU )വയനാട് പാർട്ടിയും, സുൽത്താൻ ബത്തേരി റെയിഞ്ച് പാർട്ടിയും ചേർന്ന് പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
KEMU അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ, സു. ബുത്തേരി റെയിഞ്ച് AEI സജിമോൻ, വിജയകുമാർ AEI (grade), സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ സെബാസ്റ്റ്യൻ, ആനന്ദ് കെ.സി, ഡ്രൈവർ അൻവർ സാദത്ത് എൻ.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.