പനമരം ടൗണിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ ഒരു മണിക്കൂറിൽ പിടികൂടി പോലീസ്
പനമരം : പനമരം ടൗണിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ ഒരു മണിക്കൂറിൽ പിടികൂടി പനമരം പോലീസ്. സുൽത്താൻ ബത്തേരി തൊട്ടിയിൽ വീട്ടിൽ ഷഫീഖ് ( 21 ) ആണ് പിടിയിലായത്.
ബത്തേരി സർക്കാർ ഹോമിയോ ആശുപത്രിയിലെ സ്റ്റാഫ് അസിസ്റ്റൻറ് ആയ ചെറുകാട്ടൂർ സ്വദേശി രാജു സെബാസ്റ്റ്യൻ്റെ കെ.എൽ 12 എഫ് 8350 നമ്പർ മോട്ടോർസൈക്കിളാണ് കളവുപോയത്. തിങ്കളാഴ്ച രാവിലെ 7.40 ഓടെ പനമരം ടൗണിൽ ബൈക്ക് പാർക്കിംങ്ങിൽ നിർത്തിയിട്ട് ജോലിക്ക് പോയതാണ്. ജോലി കഴിഞ്ഞ് തിരിച്ചു വൈകുന്നേരം 3 .15 ഓടെ എത്തി നോക്കുമ്പോൾ ബൈക്ക് കാണാനില്ല. 4.15 ഓടെ പനമരം സ്റ്റേഷനിൽ പരാതി പറയുകയും തുടർന്ന് പോലീസിൻ്റെ പെട്ടെന്നുള്ള ഇടപെടലിൽ കോഴിക്കോട് കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ വെച്ച് അഞ്ച് മണിയോടെ ബൈക്കും ബൈക്കോടിച്ച ഷഫീക്കിനെയും പിടികൂടുകയായിരുന്നു.
പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ദിനേശ്, എ.എസ്.ഐ വി.ടി സുലോചന, സി.പി.ഒ മാരായ എം.ഷിഹാബ്, എ.ധനേഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്. ഷഫീഖിന് സമാനമായ എട്ടോളം കേസുകൾ നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു.