September 20, 2024

വള്ളിയൂര്‍ക്കാവ് റോഡ് ജംഗഷനില്‍ എംഡിഎംഎ പിടികൂടിയ കേസ് : രണ്ടുപേര്‍ കൂടി പിടിയില്‍

1 min read
Share

 

മാനന്തവാടി : ജനുവരി രണ്ടിന് വള്ളിയൂര്‍ക്കാവ് റോഡ് ജംഗഷനില്‍ പരിശോധനയില്‍ 51.64 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം അരിമ്പ്ര തോടേങ്ങല്‍ ടി. ഫാസില്‍ (28), പെരിമ്പലം കറുകയില്‍ കിഷോര്‍ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ബംഗളൂരു ഉള്ളഹള്ളിയില്‍നിന്നു പിടികൂടിയത്.

 

മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ കെ.പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്‍മുണ്ടം നീലിയാട്ടില്‍ അബ്ദുള്‍സലാം (29) എന്നിവരാണ് എംഡിഎംഎയുമായി നേരത്തേ പിടിയിലായത്. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയവരാണ് ഉള്ളഹള്ളിയില്‍ അറസ്റ്റിലായത്.

 

ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്. ഫാസിലിനു എതിരേ തിരുനെല്ലി സ്റ്റേഷനിലും കിഷോറിനെതിരേ മലപ്പുറം ജില്ലയിലെ സ്റ്റേഷനുകളിലും എന്‍ഡിപിഎസ് കേസുകളുണ്ട്.

 

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി കണ്ണൂര്‍ സ്വദേശി വാവു എന്ന തബ്ഷീറിനെ (28) ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് ഈ മാസം ആറിന് പിടികൂടിയിരുന്നു. 2023ല്‍ മീനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് തബ്ഷീര്‍ അറസ്റ്റിലായത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.