ബിയർ മാറിയെടുത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു ; രണ്ടുപേർ അറസ്സിൽ
കൽപ്പറ്റ : യുവാവിനെ കത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വൈത്തിരി സ്വദേശികളായ കോടങ്ങോയിപ്പറമ്പിൽ വീട്ടിൽ മിസ്ഫർ (30), പൂളാടൻ വീട്ടിൽ പി. ഫഹദ് (21) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കല്പറ്റയിൽവെച്ച് ബിയർ മാറിയെടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയത്. കാവുമന്ദം സ്വദേശിക്കാണ് കുത്തേറ്റത്. കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റു. കല്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. സായൂജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.