September 22, 2024

റെക്കോഡ് കുതിപ്പ് : സ്വര്‍ണവില പവന് 53,000 കടന്നു

1 min read
Share

 

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്. വള്ളിയാഴ്ച പവന്റെ വില 800 രൂപ വർധിച്ച് 53,760 രൂപയായി. ഗ്രാമിന്റെ വില 100 രൂപ കൂടി 6,720 രൂപയുമായി. പത്തു ദിവസത്തിനിടെ 3000 രൂപയിലേറെ വർധനവാണ് സ്വർണ വിലയിലുണ്ടായത്.

 

വ്യാഴാഴ്ച പവന് 52,960 രൂപയിലും ഗ്രാമിന് 6,620 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നിലവിലെ വിലയ്ക്ക് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലിയും ജിഎസ്ടി(മൂന്ന് ശതമാനം)യും പ്രകാരം 58000 രൂപയോളം നൽകണം.

 

ആറ് മാസത്തിനിടെ സ്വർണവിലയിൽ 20 ശതമാനത്തോളമാണ് വർധനവുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,360 ഡോളർ നിലവാരത്തിലെത്തി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.