മേപ്പാടിയിൽ 253 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മേപ്പാടി : കല്പറ്റ റേഞ്ച് പാർട്ടി മേപ്പാടി പഞ്ചമി എന്ന സ്ഥലത്ത് സ്കൂൾകുന്ന് കോളനി റോഡിൽ വെച്ച് 253 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവിനെ പിടികൂടി. വൈത്തിരി വിത്തുകാട് ചില്ലക്കൽ വീട്ടിൽ
സി. മിഥുൻ ജിതേഷ് ( 23 ) ആണ് പിടിയിലായത്.
കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.വൈശാഖും പാർട്ടിയും അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കൽപ്പറ്റ ജെ.എഫ്.സി.എം കോടതി മുമ്പാകെ ഹാജരാക്കി.
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ പി.ഷാജി, സി.ഇ.ഒമാരായ മിഥുൻ, വജീഷ് എന്നിവരും ഉണ്ടായിരുന്നു.