September 22, 2024

സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

1 min read
Share

 

കല്‍പ്പറ്റ : നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കല്‍പ്പറ്റ പെരുന്തട്ട പൂളക്കുന്ന് മന്ദേപുരം വീട്ടില്‍ നിയാസ് (26) നെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

 

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കുകയായിരുന്നു. മുന്‍പ് ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയ നിയാസ് വീണ്ടും കുറ്റകൃത്യത്തിലുള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മറ്റൊരു കേസില്‍ പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേയാണ് കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. കൊലപാതകം, കവര്‍ച്ച, ദേഹോപദ്രവം, എന്‍.ഡി.പി.എസ് ഉള്‍പ്പെടെ നിരവധി കേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.