പനമരം പീപ്പിൾസ് വില്ലേജിൽ ഇഫ്ത്വാർ സംഗമം സംഘടിപ്പിച്ചു
പനമരം : പനമരം പീപ്പിൾസ് വില്ലേജിൽ ഇഫ്ത്വാർ കുടുംബ സംഗമം നടത്തി. പീപ്പിൾസ് വില്ലേജിലേയും പരിസര പ്രദേശങ്ങളിലേയും നൂറിലധികം പേർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ടി.പി യുനുസ്, സമിതിയംഗങ്ങളായ ഖാലിദ് പനമരം, ജലീൽ കണിയാമ്പറ്റ, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ സി.കെ സമീർ, വില്ലേജ്മോണിറ്ററിംഗ് കമ്മറ്റി കൺവീനർ നവാസ് പൈങ്ങോട്ടായി എന്നിവർ സന്നിഹിതരായിരുന്നു.