പിലാക്കാവിൽ കുടിലിനു തീവച്ച കേസ് : പ്രതി 12 വർഷത്തിനുശേഷം പിടിയിൽ
മാനന്തവാടി : പിലാക്കാവിൽ കുടിലിനു തീവച്ച കേസിൽ വിചാരണ നടന്നുവരുന്ന സമയത്ത് മുങ്ങിയ പ്രതിയെ 12 വർഷത്തിനുശേഷം മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പിലാക്കാവ് പഞ്ചാരകൊല്ലി കോളനിയിലെ ബോളൻ എന്നയാളെയാണ് മാനന്തവാടി എസ്.ഐ ജാൻസി മാത്യു, സീനിയർ സിപിഒ അഞ്ജിത്ത്, സിപിഒ കൃഷ്ണപ്രസാദ്, അബ്ദുറഹ്മാൻ, സുശാന്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.