മാവേലി സ്റ്റോർ ജീവനക്കാരൻ വിഷം കഴിച്ച് മരിച്ച നിലയിൽ : ഓൺലൈൻ വായ്‌പക്കെണിയെന്ന് സംശയം
മാനന്തവാടി : പിലാക്കാവ് മാവേലി സ്റ്റോർ താത്ക്കാലിക ജീവനക്കാരൻ വിഷം കഴിച്ച് മരിച്ച നിലയിൽ. ജെസ്സി കുമാരമാല ശ്രീനിവാസൻ (48) നെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓൺലൈൻ വായ്‌പയിൽ കുടുങ്ങി വഞ്ചിക്കപ്പെട്ടതിലുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സ്മിത. മക്കൾ : സിദ്ധാർത്ഥ്, ശ്രീക്കുട്ടി.