September 21, 2024

വർധനവിൽ തുടർന്ന് സ്വർണവില : തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ല  

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും ഇന്നലെയും സ്വർണവില മാറിയിട്ടില്ല. ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,480 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം 320 രൂപ ഇടിഞ്ഞ ശേഷം 200 രൂപ വര്‍ധിച്ച്‌ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

 

മാർച്ച് ഒൻപത് ശനിയാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 48600 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6055 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5030 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.