പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി : കഞ്ചാവുമായി യുവാവ് പിടിയില്‍. ബത്തേരി ദൊട്ടപ്പന്‍കുളം കോമതൊടിയില്‍ വീട്ടില്‍ കെ.അജേഷ് (38) നെയാണ് പുല്‍പ്പള്ളി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പെരിക്കല്ലൂര്‍കടവില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വാഹനത്തില്‍ കടത്തുകയായിരുന്ന 975 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. എ.എസ്.ഐ ഫിലിപ്പ്, സി.പി.ഒ പ്രസാദ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പോലീസ് സംഘത്തിലുണ്ടായിരുന്നു.