ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് ആയി ചെറുകാട്ടൂർ ഇടവകാഗം രഞ്ജിത്ത് മുതുപ്ലാക്കൽ
മാനന്തവാടി : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അൽമായ സംഘടനയായ ചെറുപുഷ്പ മിഷൻലീഗിൻ്റെ സംസ്ഥാന പ്രസിഡന്റ് ആയി മാനന്തവാടി രൂപതയിലെ ചെറുകാട്ടൂർ ഇടവകാഗം രഞ്ജിത്ത് മുതുപ്ലാക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 6 വർഷക്കാലം മാനന്തവാടി രൂപത പ്രസിഡൻ്റും 3 വർഷം രൂപത സെക്രട്ടറിയായും 3 വർഷം രൂപത ജനറൽ ഓർഗനൈസറായും 3 വർഷം മലബാർ റീജിയണൽ ഓർഗനൈസറായും നടവയൽ മേഖല ഭാരവാഹിയായും ചെറുകാട്ടൂർ ശാഖ ഭാരവാഹിയായും സേവനം ചെയ്തു.
മേരിക്കുട്ടി – തോമസ് ദമ്പതികളാണ് മാതാപിതാക്കൾ. ഭാര്യ :ലിജി.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൻ്റെയും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൻ്റെയും ഇൻഷുറൻസ് കൺസൾട്ടൻ്റ് ആയി ജോലി ചെയ്യുന്നു.