കൂടൽക്കടവിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
പനമരം : കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 ഓടെ മൃതദേഹം പുഴയിൽ പൊന്തുകയായിരുന്നു. മാനന്തവാടി അഗ്നിരക്ഷാസേന മൃതദേഹം ചെക്ക്ഡാമിൽ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ ലക്ഷ്മണനെ പുഴയിൽ കാണാതായത്. തുടർന്ന് രാത്രി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സുഹൃത്തുക്കളോടൊപ്പം എത്തി കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ഇയാൾ അപകടത്തിൽപ്പെട്ടത്.