തൃശ്ശിലേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് ആടുകള്‍ ചത്തു
തൃശ്ശിലേരി: തൃശ്ശിലേരി കാക്കവയല്‍ മാനിയില്‍ കോളനിയിലെ ലീലയുടെ ആടുകളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. രണ്ട് ആടുകള്‍ ചത്തു പോവുകയും ഒരാടിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് . ഇരുപതോളം തെരുവ് നായ്ക്കളാണ് ആക്രമണം നടത്തിയത്. തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും കോളനിയില്‍ കയറി ആളുകളെയും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും കോളനി നിവാസികള്‍ പറയുന്നു. ചുറ്റുവട്ടത്തുമുണ്ടായിരുന്ന ആളുകളും ഹോസ്റ്റലിലെ കുട്ടികളും സമയോചിതമായി ഇടപെട്ടതിനാലാണ് മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നത് എന്നും സാക്ഷികള്‍ പറയുന്നു