553 ഗ്രാം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പനമരം : അനധികൃതമായി കഞ്ചാവ് കൈവശംവെച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. ലക്കിടി തളിപ്പുഴ രായൻമരക്കാർ വീട്ടിൽ
ഷാനിബ് (24 ), ചുണ്ടേൽ ഓടത്തോട് കാട്ടുംകടവത്ത് കെ.കെ സാബിൻ റിഷാദ് ( 24 ), ചുണ്ടേൽ കാപ്പുംകുന്ന് ചുണ്ടയിൽ എസ്റ്റേറ്റ് സജിത്ത് ചന്ദ്രൻ ( 24 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 553 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും, മാനന്തവാടി എസ്.ഐ ഝാൻസി മാത്യുവും, പനമരം എസ്.ഐ വി.ദാമോദരനും സംഘവും പച്ചിലക്കാട് വെച്ചാണ് പ്രതികളെ പിടികൂടിയത്.