September 21, 2024

കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം : എഴ്പേർക്ക് പരിക്ക്

1 min read
Share

 

കൽപ്പറ്റ : വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് , ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ എന്നിവരുൾപ്പടെ ആറ് പേർക്കും കെ.എ.പി. രണ്ടാം ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ പ്രഫുൽ ദാസിനും പരിക്കേറ്റു. ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇന്ന് കലക്ടറേറ്റ് മാർച്ച് നടത്തിയത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിനെ നേരിടാൻ നേരത്തെ തന്നെ 400 ഓളം പോലീസുകാരെ തയ്യാറാക്കിയിരുന്നു. സിവിൽ സ്റ്റേഷനിൽ ഉള്ളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ടായതിനെ തുടർന്ന് കലക്ടറുടെ ചേംബറിന് മുന്നിലും സിവിൽ സ്റ്റേഷന്റെ കോമ്പൗണ്ടിനുള്ളിലും പോലീസുകാർ സുരക്ഷ ഏർപ്പെടുത്തി പ്രധാന കവാടം ബാരിക്കേടുവച്ച് അടച്ചിരുന്നു.

 

പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഒരു പ്രവർത്തകൻ ബാരിക്കേടിന് മുകളിൽ കയറിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി .ഇത് ലാത്തിച്ചാർജിലാണ് കലാശിച്ചത്. സംഭവത്തിൽ രണ്ടാം ബറ്റാലിയനിലെ പ്രഫുൽദേവ് എന്ന പോലീസുകാരനും 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ജില്ലാ പ്രസിഡണ്ട് അമൽ ജോയ്, വൈസ് പ്രസിഡണ്ട് അജ്മൽ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

 

പ്രവർത്തകരും പോലീസും തമ്മിൽ കുറെ നേരം വാക്കേറ്റവും ഉണ്ടായി. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ ബാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ലാത്തിച്ചാർജ് കൊണ്ടും കണ്ണീർവാതകംകൊണ്ടും അടിച്ചമർത്താൻ നോക്കിയാലും കർഷകർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. വയനാടൻ ജനതയോടൊപ്പം എന്നും ഉണ്ടാകുമെന്നും ഏതുതരം അടിച്ചമർത്തലുകൾ ഉണ്ടായാലും പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.