കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെയും, വാഹനാപകടത്തിൽ മരണപ്പെട്ട ബഷീറിൻ്റെയും കുടുംബങ്ങൾക്ക് ധനസഹായവുമായി കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
മാനന്തവാടി : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെയും, വാഹനാപകടത്തിൽ മരണപ്പെട്ട ബഷീറിൻ്റെയും കുടുംബങ്ങൾക്ക് ധനസഹായവുമായി കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്. കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട പയ്യമ്പള്ളി പനച്ചിയിൽ അജീഷ് ജോസഫിൻ്റെ അനന്തരാവകാശികൾക്ക് മരണാനന്തര ധനസഹായവും, റീഫണ്ടും ആയ 151702/- രൂപ കൈമാറി. വാഹനാപകടത്തിൽ മരണപ്പെട്ട വെള്ളമുണ്ട ചങ്കറപ്പൻ വീട്ടിൽ ബഷീറിൻ്റെ അനന്തരാവകാശിയായ റെയ്ഹാനത്തിന് അപകടമരണാനന്തര ധനസഹായമായ 215725/- രൂപയുമാണ് കൈമാറിയത്.
കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ എക്സ് എം.എൽ.എ. കെ.കെ. ദിവാകരൻ, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കലേഷ് പി. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ധനസഹായം കൈമാറിയത്.