September 21, 2024

വമ്പൻ വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില ; ഒൻപത് ദിവസങ്ങൾക്ക് ശേഷമുള്ള വർധന

1 min read
Share

 

സംസ്ഥാനത്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്.

 

ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ഒൻപത് ദിവസങ്ങൾക്കുള്ളിൽ 880 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4730 രൂപയാണ്.

 

വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഇന്നലെയും ഇന്നുമായി രണ്ട് രൂപ വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.