കൊലയാളി കാട്ടാന ആലത്തൂർ – മാനിവയൽ – കാളിക്കൊല്ലി ഭാഗത്ത് : ജാഗ്രത നിർദ്ദേശം
കാട്ടിക്കുളം : ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത ബേലൂർ മഘ്ന എന്ന കാട്ടാന ഇന്ന് (ബുധനാഴ്ച ) രാത്രി 9.30 ഓടെ തോൽപ്പെട്ടി റോഡ് കടന്ന് ആലത്തൂർ – മാനിവയൽ – കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഈ ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനപാലകരും, റവന്യു അധികൃതരും അറിയിച്ചു.