ആളെക്കൊല്ലി കാട്ടാന ഇരുമ്പുപാലത്തിന് സമീപം ; മൂന്ന് വാർഡുകളിൽ 144 പ്രഖ്യാപിച്ചു
കാട്ടിക്കുളം : ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസവും തുടരുന്നു. നിലവില്‍ കാട്ടിക്കുളത്തിനടുത്ത് ഇരുമ്പുപാലത്തിന് സമീപമാണ് ആന ഉള്ളത്.
ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ദൗത്യസംഘം നിലവില്‍ ആനയുടെ 400 മീറ്റര്‍ അകലെയാണുള്ളത്. ട്രാക്കിംഗ് സംഘം സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാകും മയക്കുവെടി വയ്ക്കാനുള്ള വെറ്റിനറി സംഘം ആനയ്ക്ക് സമീപത്തേക്ക് നീങ്ങുക. ചെറിയ പൊന്തക്കാടുകള്‍ ഉണ്ടെങ്കിലും താരതമ്യേന നിരപ്പായ പ്രദേശത്താണ് ആന ഇപ്പോഴുള്ളത്..
കാട്ടിക്കുളം ഇരുമ്പുപാലത്ത് ബേലൂർ മഗ്ന തമ്പടിച്ചതിനാൽ തിരുനെല്ലി പഞ്ചായത്തിലെ 9,10, 11 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.