അരണപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്ക്
തോൽപ്പെട്ടി : കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്. തോൽപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ താൽക്കാലിക വാച്ചറും, സി.പി.എം ചേകാടി ബ്രാഞ്ച് സെക്രട്ടറിയുമായ വെങ്കിടദാസ് (50) നാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 8.30 യോടെ അരണപ്പാറ പള്ളിമുക്കിന് സമീപം വനമേഖലയോട് ചേർന്നാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ വെങ്കിടദാസിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.