അഞ്ചുകുന്ന് ബാങ്ക് ഭരണം യു.ഡി.എഫ് നിലനിർത്തി
പനമരം : അഞ്ചുകുന്ന് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് നിലനിർത്തി. ഇടതു പക്ഷത്തിൻ്റെ ദുഷ് പ്രചാരണങ്ങളും, അവിശുദ്ധ കൂട്ടുകെട്ടും
ജനം തിരിച്ചറിഞ്ഞു. പ്രസിഡൻ്റായി മുസ്ലിം ലീഗിലെ ഉസ്മാൻ ഹാജി ചേരങ്കണ്ടിയെയും, വൈസ് പ്രസിഡൻറായി കേൺഗ്രസ്സിലെ ടി.പി സുരേഷിനേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ചടങ്ങിൽ യു.ഡി.എഫ് നേതാക്കളായ പി.ഇബ്രാഹിം, ജോസ് നിലമ്പനാട്ട്, അസീസ് കുനിയൻ, ബെന്നി അരിഞ്ചേർമല, വാസു അമ്മാനി, സുലൈമാൻ മുരിക്കഞ്ചേരി, നാസർ കുനിങ്ങാരത്ത്, ഡയറക്ടർ ജീന ഏറത്ത് കെ.ടി. മജീദ്, സി.കെ അബ്ദുറഹ്മാൻ, ജോൺസൻ, ബെന്നി മാതോത്ത്, ലത്തീഫ് മേക്കായി, അസീസ് അണിയേരി, കെ.എം ഹരിദാസ് എന്നിവർ സംസാരിച്ചു.