ഭാര്യയെ വധിക്കാൻശ്രമം ; ഭർത്താവ് അറസ്റ്റിൽ
പനമരം : ഭാര്യയെ അരിവാകത്തികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നടവയൽ കായക്കുന്ന് മുട്ടത്ത് വീട്ടിൽ നവീൻ ജോസ് (52) നെയാണ് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് രാത്രി 10:30 ഓടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ തലയ്ക്ക് പൊട്ടലേറ്റ് നാല് സ്റ്റിച്ചിട്ട് പരിക്കേറ്റിരുന്നു. ഭാര്യയുമായി വഴക്കുണ്ടാക്കി അരിവാക്കത്തി കൊണ്ട് ഭാര്യയുടെ തലക്കടിച്ച് ഭാര്യയെ വധിക്കാൻ ശ്രമിച്ച ഇയാൾ സംഭവശേഷം കൽപ്പറ്റയിലുള്ള സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. പരാതിക്കാരി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.