September 22, 2024

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില ഇടിഞ്ഞു : പവന് 160 രൂപയുടെ കുറവ്

1 min read
Share

 

ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46480 രൂപയാണ്.

 

ജനുവരി 28 മുതൽ സ്വർണവിലയിൽ വർദ്ധനവുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങൾകൊണ്ട് 480 രൂപയാണ് പവൻ വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി നിരക്ക് 5810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4800 രൂപയാണ്.

 

വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു വിപണി വില 77 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.