നിയന്ത്രണംവിട്ട കാർ പെട്ടിക്കട ഇടിച്ചു തകർത്ത് മറിഞ്ഞു : മൂന്ന് പേർക്ക് പരിക്ക്
കൽപ്പറ്റ : പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട ഇടിച്ചുതകർത്ത് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവ കാറിടിച്ച പെട്ടിക്കട പൂർണ്ണമായും തകർന്നു.