രണ്ട് ദിവസത്തെ കുതിച്ചുചാട്ടത്തിനു ശേഷം വിശ്രമിച്ച് സ്വർണവില ; വെള്ളിവില കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 240 രൂപയോളം ഉയർന്നിരുന്നു. ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ വർധിച്ചു. വിപണി നിരക്ക് 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4795 രൂപയാണ്.
അതേസമയം വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.