തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
മാനന്തവാടി : തോൽപ്പെട്ടിക്ക് സമീപം നരിക്കല്ലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നരിക്കല്ലില്‍ കാപ്പിത്തോട്ടത്തില്‍ തോട്ടം കാവല്‍ക്കാരനായ ലക്ഷ്മണന്‍ (55) ആണ് മരിച്ചത്. കാപ്പി തോട്ടത്തിന്റെ കാവല്‍ക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതല്‍ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.